Thursday, 15 August 2013

തേടാം, ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍

Do you want to share?

Do you like this story?

ലോകത്തെ എണ്ണ നിക്ഷേപമൊക്കെ തീര്‍ന്നുപോയാല്‍ എന്ത് ചെയ്യും? വൈദ്യുതി ഉപയോഗം വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ജലവൈദ്യുതി നിലയങ്ങളെയും മറ്റും എത്രകാലം ആശ്രയിക്കാനാകും?

ഇവിടെയാണ് ബദല്‍ ഊര്‍ജ സ്രോതസ്സുകള്‍ നമ്മുടെ രക്ഷക്കത്തെുന്നത്. കത്തിജ്ജ്വലിച്ച് നില്‍ക്കുന്ന സൂര്യനും വീശിയടിക്കുന്ന കാറ്റുമെല്ലാം നിലക്കാത്ത ഊര്‍ജ സ്രോതസ്സുകളാണ്. ഊര്‍ജത്തിന്‍െറ ഈ അക്ഷയ പാത്രങ്ങളെ നാം അത്ര കാര്യമായി എടുത്തിട്ടുണ്ടോയെന്നതാണ് പ്രസക്തമായ ചോദ്യം. അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്ന മാനവരാശിയുടെ നിലനില്‍പിന് ഇത്തരം ബദല്‍ ഊര്‍ജ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തിയേ പറ്റൂ.

ഫോസില്‍ ഇന്ധനമാണ് ഇന്ന് ലോകത്തെ മുന്നോട്ടുനയിക്കുന്ന മുഖ്യഘടകം. എന്നാല്‍, എത്രകാലം ഭൂമിയില്‍നിന്ന് ഈ ഇന്ധനം ലഭിക്കുമെന്ന് പറയാനാകില്ല. പ്രതിദിനം 82.4 ബില്യണ്‍ ബാരല്‍ ഇന്ധനമാണ് ഇന്ന് ഉപയോഗിക്കുന്നത്. ഈ രീതിയില്‍ പോവുകയാണെങ്കില്‍ 50 വര്‍ഷത്തിനകം മൊത്തം ഫോസില്‍ ഇന്ധന നിക്ഷേപവും തീര്‍ന്നുപോയേക്കാം. മാത്രമല്ല, ആഗോളതാപനത്തിന് ഇടയാക്കുന്ന പ്രധാന ഘടകം ഫോസില്‍ ഇന്ധനം കത്തിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്സൈഡാണ്. അതിനാല്‍, ഫോസില്‍ ഇന്ധനത്തിന്‍െറ ഉപയോഗം നിയന്ത്രിക്കേണ്ടതുമുണ്ട്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ വികസനം തേടുന്തോറും ഊര്‍ജ ആവശ്യവും വര്‍ധിക്കും. അതിനാല്‍, ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ തേടേണ്ടത് അനിവാര്യമാണ്. ഫോസില്‍ ഇന്ധനത്തിന് പകരം എന്താണ് ഉപയോഗിക്കാനാവുക? ശാസ്ത്ര ലോകത്തിന്‍െറ ഗൗരവതരമായ ആലോചനകള്‍ ഈ വഴിക്കാണ്.

ഭൂമിയിലെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മുഖ്യ ഊര്‍ജ സ്രോതസ്സ് സൗരോര്‍ജമാണ്. പണ്ടുകാലത്ത് വെളിച്ചവും ചൂടും ലഭിക്കാന്‍ മരക്കഷണങ്ങളും ഉണക്കയിലയും കത്തിക്കുകയായിരുന്നു. പിന്നീട് സസ്യ എണ്ണയും മൃഗക്കൊഴുപ്പും ഈ പട്ടികയില്‍ ഇടം നേടി. ബി.സി 600ലാണ് വിളക്കുകള്‍ കത്തിക്കാന്‍ സമ്പന്നരായ ആളുകള്‍ ഷെയ്ല്‍ എന്ന രൂപത്തില്‍ പെട്രോളിയം ഉപയോഗിക്കാന്‍ തുടങ്ങിയത്.

ഫോസില്‍ ഇന്ധനത്തിന് പകരംവെക്കാന്‍ നമുക്കുള്ളത് സൗരോര്‍ജം, കാറ്റില്‍നിന്നുള്ള ഊര്‍ജം, ഭൂതാപ ഊര്‍ജം, ജൈവ ഇന്ധനം, ആണവോര്‍ജം, ഹൈഡ്രജന്‍ തുടങ്ങിയവയാണ്. സ്വാഭാവികമായും ബദല്‍ ഊര്‍ജ സ്രോതസ്സിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യമത്തെുക സൗരോര്‍ജമാണ്. ചതുരശ്ര മീറ്ററില്‍ ഒരു കിലോവാട്ട് സൗരോര്‍ജം എന്ന തോതിലാണ് സൂര്യനില്‍നിന്ന് ഭൂമിയില്‍ പതിക്കുന്നത്. ഈ ഊര്‍ജം ഫലപ്രദമായി സമാഹരിച്ച് ഉപയോഗിക്കാനുള്ള വഴികളാണ് നാം തേടേണ്ടത്. സൗരോര്‍ജത്തിന്‍െറ ഉപയോഗം വിവിധ തരത്തിലാണ്. ഇതില്‍ ഏറ്റവും ലളിതമായ ഉപയോഗം വെയിലത്ത് ധാന്യങ്ങള്‍ ഉണക്കുന്നതാണ്. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ വാട്ടര്‍ ഹീറ്ററുകളും ഇന്ന് സാധാരണമാണ്.

സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഫോട്ടോവോള്‍ട്ടയിക് സെല്ലുകളുടെ ഉപയോഗമാണ് ഇതില്‍ ഏറ്റവും വലിയ മുന്നേറ്റം. ഇത്തരം അനേകം സെല്ലുകള്‍ കൂട്ടിച്ചേര്‍ത്ത് സോളാര്‍ പാനലുണ്ടാക്കുന്നു. 250 വാട്ട്സ് മുതല്‍ ഒരു കിലോവാട്ട് വരെയുള്ള പാനലുകള്‍ ഇന്ന് ലഭ്യമാണ്. വീടുകളില്‍ ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കാനും ലൈറ്റ് കത്തിക്കാനും ഇത് മതിയാകും.

സൗരോര്‍ജ പാനല്‍ ഉപയോഗിക്കുമ്പോഴുള്ള മുഖ്യ പ്രശ്നം മേഘങ്ങളുള്ളപ്പോഴും രാത്രിയിലും ഊര്‍ജം ലഭിക്കില്ളെന്നതാണ്. ഇതിന് പരിഹാരമാണ് കെമിക്കല്‍ ബാറ്ററികള്‍. കെമിക്കല്‍ ബാറ്ററികളില്‍ സൗരോര്‍ജം സംഭരിച്ച് ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ഈ ബാറ്ററികളുടെ പരിമിതമായ ആയുസ്സും മാറ്റി സ്ഥാപിക്കാനുള്ള ഭാരിച്ച ചെലവും പ്രശ്നമാണ്. ഇതിന് പ്രതിവിധിയായി ചില വികസിത രാജ്യങ്ങളിലുള്ളതുപോലുള്ള പദ്ധതികള്‍ ആവിഷ്കരിക്കാവുന്നതാണ്. സോളാര്‍ പാനലില്‍നിന്നുള്ള വൈദ്യുതി എ.സി വോള്‍ട്ടേജിലേക്ക് മാറ്റി വീട്ടിലെ സാധാരണ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സൂര്യപ്രകാശമുള്ള സമയം മുഴുവന്‍ സോളാര്‍ പാനലില്‍നിന്നുള്ള വൈദ്യുതി ഉപയോഗിക്കാം. അധികം വൈദ്യുതിയുണ്ടെങ്കില്‍ മുഖ്യ ഗ്രിഡിലേക്ക് നല്‍കി വരുമാനവുമുണ്ടാക്കാം. സൂര്യപ്രകാശമില്ലാത്തപ്പോള്‍ സാധാരണ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം. ഇത് ചെലവ് കുറഞ്ഞതും ഫലപ്രദവുമായ രീതിയാണ്. എന്നാല്‍, നമ്മുടെ വൈദ്യുതി ബോര്‍ഡുകള്‍ ഇതിന് ഇനിയും അനുമതി നല്‍കിയിട്ടില്ല.

സൗരോര്‍ജ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും മുന്നിട്ടിറങ്ങുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതില്‍ മുന്നില്‍. പാനലുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന വിശാലമായ വരണ്ട ഭൂമിയുള്ളത് ഇവര്‍ക്ക് അനുഗ്രഹമാവുകയാണ്. സൗരോര്‍ജം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ പുരോഗമിക്കുകയുമാണ്.

ഭൂതാപ ഊര്‍ജമാണ് മറ്റൊരു പ്രകൃതിദത്ത ഊര്‍ജസ്രോതസ്സ്. അഗ്നിപര്‍വതത്തിനടുത്തും മറ്റുമുള്ള ചില സ്ഥലങ്ങളില്‍ ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് അധികം താഴ്ചയിലല്ലാതെ ചുട്ടുപഴുത്ത പാറക്കെട്ടുകളും മറ്റും കണ്ടത്തൊനാകും. ഇവിടെ തുരന്ന് പൈപ്പുകളിറക്കി ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളം പമ്പ് ചെയ്യുന്നു. ചുട്ടുപഴുത്ത പാറക്കെട്ടില്‍ വെള്ളം തട്ടുമ്പോഴുണ്ടാകുന്ന വിള്ളലുകളിലേക്ക് ചെല്ലുന്ന വെള്ളം അവിടത്തെ അത്യുഗ്രമായ ചൂടില്‍ തിളച്ച് നീരാവിയായി മാറുന്നു. പാറക്കെട്ടിലേക്ക് രണ്ടാമതൊരു ദ്വാരം തുരന്ന്, അതിലൂടെ ഈ നീരാവിയെ പുറത്തേക്ക് കൊണ്ടുവന്ന് ആവി ടര്‍ബൈനുകളെ തിരിച്ചാണ് ഭൂതാപ ഊര്‍ജം ഉല്‍പാദിപ്പിക്കുന്നത്. വന്‍ ചെലവ് വരുന്നതാണ് ഇത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ 40 ലക്ഷം ഡോളറാണ് ചെലവ് വരിക. അതേസമയം, താപ വൈദ്യുതി നിലയങ്ങളില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടി വരുന്നത് 10 ലക്ഷം ഡോളര്‍ മാത്രമാണ്. ഭൂതാപ ഊര്‍ജം ഉപയോഗിക്കുന്ന മുഖ്യ രാജ്യങ്ങള്‍ അമേരിക്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ന്യൂസിലന്‍ഡ്, ഐസ്ലന്‍ഡ് തുടങ്ങിയവയാണ്.

കാറ്റാണ് മറ്റൊരു പ്രധാന ഊര്‍ജ സ്രോതസ്സ്. ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി കാറ്റില്‍നിന്ന് കൂടുതല്‍ ഫലപ്രദമായി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചുകഴിഞ്ഞു. ഇന്ന്, ഏതാനും കിലോ വാട്ട് മുതല്‍ മൂന്ന് മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള കാറ്റാടിയന്ത്രങ്ങള്‍ ഉണ്ട്.

1000 വാട്ട്സിലധികം ഉല്‍പാദിപ്പിക്കുന്ന കാറ്റാടിയന്ത്രങ്ങള്‍ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഉല്‍പാദന ച്ചെലവ് മെഗാവാട്ടിന് നാലുകോടി രൂപ വരെ ആകുമെങ്കിലും സ്ഥാപിച്ച് ആറുവര്‍ഷത്തിനകം ഇത് കുറഞ്ഞു വരും. കുറഞ്ഞ പ്രവര്‍ത്തനച്ചെലവാണ് ഇതിന് മുഖ്യകാരണം.

സസ്യജാലങ്ങള്‍ അഴുകുന്നതുവഴിയുണ്ടാകുന്ന മീഥെയ്ന്‍ മികച്ചൊരു ഇന്ധനമാണ്. മൃഗങ്ങളുടെയും മനുഷ്യരുടെയും മാലിന്യങ്ങള്‍ ബയോ ഗ്യാസ് പ്ളാന്‍റുകളില്‍ സംസ്കരിച്ച് ഉയര്‍ന്ന നിലവാരമുള്ള മീഥെയ്ന്‍ ഉല്‍പാദിപ്പിക്കാനാകും. മാലിന്യ സംസ്കരണത്തിനുള്ള മികച്ചൊരു മാര്‍ഗം കൂടിയാണിത്. ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ഹൈഡ്രജന്‍.
അങ്ങനെ, ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ തേടേണ്ടത് മനുഷ്യന്‍െറ കുതിപ്പിന് അനിവാര്യമാണ്. അതിനുള്ള അവസരമൊരുക്കി സൂര്യനും കാറ്റുമെല്ലാം നമ്മെ കാത്തിരിക്കുന്നു. അത് ഉപയോഗപ്പെടുത്തേണ്ടത് നാമാണ്.

Courtesy: Madhyamam
http://www.madhyamam.com/news/239562/130812

YOU MIGHT ALSO LIKE

0 comments:

Post a Comment

Advertisements

Advertisements