കൊച്ചി: തൃശൂരിലെ കേരള പോലീസ് അക്കാദമിയുടെ വിവിധ വിഭാഗങ്ങളില്‍ ഐ.ജി. സുരേഷ് രാജ് പുരോഹിത് നടത്തുന്ന നാമകരണ പ്രവര്‍ത്തനം വിവാദത്തില്‍. ഐ.ജി, തന്നിഷ്ടപ്രകാരം അക്കാദമിയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് വിമര്‍ശനം.
ഏതാനും ദിവസം മുമ്പ് ഐ.ജി. സ്വന്തം ഔദ്യോഗിക ബംഗ്ലാവിനു മുന്നില്‍ കൈലാസം എന്നു പേരെഴുതിയിരുന്നു. തുടര്‍ന്ന് കാന്റീനിനു തൃപ്തി, പലചരക്ക് വിതരണശാലയ്ക്ക് അന്നപൂര്‍ണ, തുണിത്തര വിതരണശാലയ്ക്ക് കാമധേനു എന്നിങ്ങനെ പേരു നല്കി. പരിശീലന ബ്ലോക്കുകള്‍ക്കു മുന്നില്‍ സാന്ദീപനി, വിക്രമാദിത്യ എന്നിങ്ങനെ ബോര്‍ഡു തൂക്കി. ഉദ്യാനത്തിനും മറ്റും ഇനി നാമകരണമുണ്ടത്രേ. ഇതിനു പിന്നില്‍ ഹിന്ദുത്വ അജന്‍ഡയാണെന്ന് ഒരു വിഭാഗം പോലീസുകാര്‍ അടക്കം പറയുന്നു.
ഐ.ജി. പുരോഹിത് ആഴ്ചകള്‍ക്കു മുമ്പാണ് പോലീസ് അക്കാദമിയുടെ ചുമതലയേറ്റത്. തുടര്‍ന്ന് അക്കാദമി മെസിലും കാന്റീനിലും ബീഫ് വിഭവങ്ങള്‍ക്ക് അപ്രഖ്യാപിത നിരോധനമുണ്ടായത് മുറുമുറുപ്പിനിടയാക്കിയിരുന്നു. ബംഗ്ലാവ് നവീകരണത്തിനായി അദ്ദേഹം പ്രത്യേക പൂജ നടത്തിയതായും അണിയറ സംസാരമുണ്ടായി. അക്കാദമിയില്‍ അഞ്ചുവര്‍ഷത്തിലധികം സേവനം ചെയ്തവരെ കൂട്ടത്തോടെ സ്ഥലം മാറ്റിയപ്പോള്‍ അതില്‍ മതന്യൂനപക്ഷങ്ങളാണ് ഏറെയും ഉള്‍പ്പെട്ടെതെന്നും വിമര്‍ശനമുയര്‍ന്നു. അതിനു പിന്നാലെയാണ് നാമകരണ യജ്ഞം.
എന്നാല്‍ അക്കാദമിയില്‍ ശാന്തിയും ചിട്ടയുമുണ്ടാക്കാനുള്ള ശ്രമം മാത്രമാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു. നാവിക കമാന്‍ഡിലും മറ്റും സമാനമായ നാമകരണം നടക്കുന്നുണ്ട്. മുമ്പ് മന്ത്രി അബ്ദു റബ് ഗംഗ എന്ന ഔദ്യോഗിക വസതിയുടെ പേര് ഗ്രെയ്സ് എന്നാക്കി മാറ്റിയത് പച്ചവല്ക്കരണത്തിനാണെന്ന് ആക്ഷേപമുണ്ടായിരുന്നു. വിവാദത്തില്‍ കഴമ്പില്ലെന്നു പിന്നാലെ വ്യക്തമായില്ലേയെന്നാണ് ഇവരുടെ മറുചോദ്യം.

Courtesy: http://www.mangalam.com
0 comments:
Post a Comment