മോസ്കോ: വേഗത്തിന്‍െറ ചരിത്രത്തില്‍ ഒരേയൊരു ഉസൈന്‍ ബോള്‍ട്ട്. ഭൂമിയില്‍ തന്നെ വെല്ലാന്‍ ഒരു മനുഷ്യനുമില്ളെന്ന് വീണ്ടും തെളിയിച്ച് മോസ്കോയിലും ജമൈക്കന്‍ ഇതിഹാസപ്പിറവി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ ആവേശകരമായ 100 മീറ്റര്‍ പുരുഷവിഭാഗം ഫൈനലില്‍ സീസണിലെ ഏറ്റവും മികച്ച സമയമായ 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് രണ്ടാം ലോക കിരീടം ചൂടിയത്. 2011ല്‍ ദെയ്ഗുവില്‍ ഫൗള്‍ സ്റ്റാര്‍ട്ടില്‍ കൈവിട്ട ചാമ്പ്യന്‍ പട്ടം ഇക്കുറി മോസ്കോയില്‍ വീണ്ടെടുത്തു. അമേരിക്കയുടെ മുന്‍ ലോകചാമ്പ്യന്‍ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ 9.85 സെക്കന്‍ഡില്‍ രണ്ടും ജമൈക്കയുടെ നെസ്റ്റ കാര്‍ട്ടര്‍ 9.95 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 100 മീറ്ററില്‍ രണ്ട് ഒളിമ്പിക്സ് സ്വര്‍ണവും ലോക റെക്കോഡും (9.58 സെ) സ്വന്തം പേരിലുള്ള ബോള്‍ട്ടിന്‍െറ ഷെല്‍ഫിലേക്ക് രണ്ടാം ലോകചാമ്പ്യന്‍ഷിപ് നേട്ടമായി ഇത്. അസഫ പവല്‍, ടൈസണ്‍ ഗേ, യൊഹാന്‍ ബ്ളെയ്ക് തുടങ്ങിയവരില്ലാതെയാണ് ബോള്‍ട്ട് ചാമ്പ്യന്‍പട്ടം വീണ്ടെടുക്കാനിറങ്ങിയത്. സ്റ്റാര്‍ട്ടിങ്ങില്‍ പതറിയെങ്കിലും അവസാന പകുതിയിലെ അസാമാന്യ കുതിപ്പിലൂടെ ഗാറ്റ്ലിനെ മറികടന്നാണ് സ്വര്‍ണ നേട്ടം. നേരത്തേ സെമിഫൈനലില്‍ 9.93 സെക്കന്‍ഡിലായിരുന്നു ലോകറെക്കോഡുകാരന്‍െറ ഫിനിഷിങ്.
വനിതകളുടെ 10,000 മീറ്ററില്‍ ഇത്യോപ്യയുടെ തിരുനേഷ് ദിബാബ സ്വര്‍ണം നേടി. ഇവരുടെ മൂന്നാം ലോകചാമ്പ്യന്‍ഷിപ് മെഡല്‍ നേട്ടമാണിത്. വനിതകളുടെ ലോങ്ജമ്പില്‍ അമേരിക്കയുടെ ബ്രിട്നി റീസ് (7.01 മീ) തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണമണിഞ്ഞു. ലോങ്ജമ്പില്‍ ഹാട്രിക് നേടുന്ന ആദ്യ വനിതയാണിവര്‍. ഡിസ്കസ്ത്രോയില്‍ ക്രൊയേഷ്യയുടെ സാന്ദ്ര പെര്‍കോവിച് (67.99 മീ) സ്വര്‍ണം ചൂടി.
-Coutersy: www.madhyamam.com

0 comments:
Post a comment