Sunday, 13 October 2013

ലോകത്ത് ആഹാരത്തിന്‍റെ മൂന്നിലൊന്നും പാഴാകുന്നു

Do you want to share?

Do you like this story?



അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുമ്പന്‍ വാഹനങ്ങളോ ഫാക്ടറികളോ അല്ല. ഉപയോഗരഹിതമായിപ്പോകുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളാണ് ഏറ്റവുമധികം കാര്‍ബണ്‍ഡയോക്സൈഡ് അന്തരീക്ഷത്തിന് സമ്മാനിക്കുന്നത്. യുഎന്‍ ഫുഡ് ആന്‍റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍റെ (UNFAO) റിപ്പോര്‍ട്ടിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍.

ലോകത്ത് മനുഷ്യോപയോഗത്തിനായി ഉണ്ടാക്കപ്പെടുന്ന ആഹാരത്തിന്‍റെ മൂന്നിലൊന്നു ഭാഗവും പാഴായിപ്പോവുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 1.3 ബില്യണ്‍ ടണ്ണോളം വരും. 3.3 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ഡയോക്സൈഡാണ് ഇതിലൂടെ വായുമണ്ഡലത്തിലെത്തുന്നത്.

ലോകത്തെ കൃഷിയിടങ്ങളില്‍ 30 ശതമാനവും ഉപയോഗശൂന്യമായി കിടക്കുകയാണ്. വോള്‍ഗാ നദിയില്‍ വാര്‍ഷിക വെള്ളൊഴുക്കിനു തുല്യമായ ജലശേഷിയും പാഴാക്കപ്പെടുകയാണ്.

അമിതമായി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വാങ്ങുകയും വലിച്ചെറിയുകയും ചെയ്യുന്നതാണ് ഭക്ഷ്യനാശത്തിന്‍റെ പ്രധാന കാരണം. വികസ്വര രാജ്യങ്ങളിലെ കാര്‍ഷികരീതിയിലെ അപര്യപ്തതയും ആഹാര സംഭരണത്തിലെ അശാസ്ത്രീയതയും മറ്റു കാരണങ്ങളാണ്. ഒരു വര്‍ഷത്തില്‍ പാഴാക്കപ്പെടുന്നത് 750 ബില്യണ്‍ ഡോളറിന്‍റെ ആഹാരമാണ്. 250 ക്യൂബിക് കിലോമീറ്ററിലൊതുങ്ങുന്ന വെള്ളമാണ് പാഴാക്കപ്പെടുന്നത്.

We all know that food waste is a growing global problem, but a United Nations report released this month indicates that the effect of all that wasted food may be even greater than previous estimates.
The report, “Food Wastage Footprint: Impacts on Natural Resources,” is the first study to analyze the impacts of global food waste from a holistic environmental perspective — examining its consequences for the climate, water and land use, and biodiversity.
Food waste totals — about 1.3 billion tons annually, or a staggering one-third of the global food supply — align with previous findings, but the broad-sweeping effects of global food waste are perhaps even more shocking.
Courtesy: Islamonweb & Foodwastenews

YOU MIGHT ALSO LIKE

0 comments:

Post a Comment

Advertisements

Advertisements