Monday, 18 November 2013

ഇതാണ് നമ്മുടെ സ്വന്തം സച്ചിൻ..!!

Do you want to share?

Do you like this story?

സച്ചിന്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ ലണ്ടനില്‍വരുന്ന സമയങ്ങളില്‍ തുടര്‍ച്ചയായി നാലു വര്‍ഷം സച്ചിനും കുടുംബത്തിനും ആഹാരം പാചകം ചെയ്‌തുകൊടുക്കാനുള്ള ഭാഗ്യം തിരുവനന്തപുരം വെട്ടുകാട്‌ സ്വദേശിയായ ഗിരീഷന്‌ ഉണ്ടായി. ഇക്കാര്യം തന്‍റെ മക്കളോട്‌ പറഞ്ഞിട്ടും അവര്‍ വിശ്വസിക്കുന്നില്ല എന്ന ഗിരീഷന്‍റെ സങ്കടം കേട്ടയുടനേ ഒന്നു മുഖം കഴുകാന്‍പോലും മിനക്കെടാതെ ഗിരീഷന്‍റെ മൊബൈല്‍ ക്യാമറക്കുമുമ്പില്‍ ഗിരീഷനെ അഭിനന്ദിക്കുന്നു.


വേള്‍ഡ്‌കപ്പ് ജയിച്ച സമയത്ത്‌ സച്ചിന്‍ ഓര്‍മ്മയോടെ ഒരു ജേഴ്സി ഗിരീഷനായി അയച്ചുകൊടുത്തു. അതും ഇന്ത്യയില്‍ നിന്ന്‌! പിന്നെ സ്വന്തം ഒപ്പ്‌ രേഖപ്പെടുത്തിയ ഒരു ബാറ്റും അദ്ദേഹം ഗിരീഷന്‌ സമ്മാനിച്ചു.
ഒരു വലിയ മനുഷ്യന്‍റെ എളിമ തെളിയിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തു വേണം!



YOU MIGHT ALSO LIKE

0 comments:

Post a Comment

Advertisements

Advertisements