ഏതെങ്കിലും അഭ്യാസിയേയോ വിദഗ്ദന്മാരെയോ ചട്ടം കെട്ടാതെ ഒരു രാജ്യത്തിന്റെ ഇളം ഭരണാധികാരി തന്നെ ലോകം മുഴുവൻ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സംരംഭത്തിന് മുഴുവൻ വെല്ലുവിളിയുമേറ്റെടുത്തു കൊണ്ട് ദീപശിഖയുമായി കുത്തനെയുള്ള ഗോപുരപാതയിലേക്ക് കുതിരയെ ഓടിച്ച് കയറ്റി ദീപം തെളിയിക്കുന്ന കൗതുകകരമായ കാഴ്ച്ച. മഴപെയ്ത് തെന്നിയ പാതയിൽ കുതിരകയറാൻ വിസമ്മതിച്ചതും അതിനെ അതിജീവിച്ച് മുകളിലെത്തി തിരി തെളിച്ചതുമൊക്കെ
2006 ഏഷ്യാഡിന്റെ ചരിത്രം.
ഇത്തരം ധൈര്യമുള്ള ഭരണാധികാരികൾ തന്നെയാവും പലപ്പോഴും ഒരു രാജ്യത്തിന്റെ പുരോഗതിയിൽ കാര്യമായി മുന്നേറ്റമുണ്ടാക്കുന്നത്.മിഡിൽ ഈസ്റ്റ് മേഖലയിൽ ഭരിച്ച് കുറേ വർഷത്തിനു ശേഷം അധികാരം കൈമാറാൻ സ്വമേധയാ തയ്യാറാവുന്നതും അപൂർവ്വ കാഴ്ച്ചയാവുന്നതിന്റെ കാരണം വേറൊന്നുമാവില്ല.
0 comments:
Post a Comment